12:56pm 11 November 2026
NEWS
പമ്പാ നദി ശുചീകരണവും സ്നേഹ ഹരിത കൂട്ടായ്മയും
28/09/2025  09:18 PM IST
nila
പമ്പാ നദി ശുചീകരണവും സ്നേഹ ഹരിത കൂട്ടായ്മയും

പുത്തൻകാവ്: പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി ലോക നദി ദിനത്തിൽ നദികളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി  പുത്തൻകാവ്മെട്രോപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ എൻസിസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പമ്പാ നദി ശുചീകരണവും സ്നേഹ ഹരിത കൂട്ടായ്മയുംസംഘടിപ്പിച്ചു. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഭീഷണികളിൽ നിന്ന് പമ്പാ നദിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹരിതകൂട്ടായ്മ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ സിബി വർഗ്ഗീസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
നദികളുടെ  പ്രാധാന്യത്തെക്കുറിച്ചും അവയുടെ സംരക്ഷണത്തിനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ എൻസിസി കേഡറ്റുകൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
പമ്പാ നദി തീരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചും, നദിതീരം വൃത്തിയാക്കിയുമാണ് കേഡറ്റുകൾ മടങ്ങിയത്. 
എൻസിസി ഓഫീസർ അലക്സ് വർഗ്ഗീസ് മാവേലിക്കര,കുര്യൻ പി മാമ്മൻ, എൻ സി സി ലീഡർമാരായ ജുവാൻ , അനീറ്റ , ആഷ്മി, റിഷി കേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൂട്ടായ്മയുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മൽസരം നടക്കും. വിഷയം പ്രകൃതി എൻ്റെ മാതാവ് ഫോൺ: 94970 61951

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.